പദ്ധതിക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് പ്രചരിപ്പിക്കുന്നു. സാമൂഹികാഘാത പഠനം നടത്തിയിട്ടില്ലെന്നും വീടുകളില്‍ അതിക്രമിച്ചു കയറി കല്ലിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ തെരുവിൽ സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നെന്ന് മുരളീധരൻ രാജ്യസഭയിൽ പറഞ്ഞു. കല്ലിടലിനായി ഉദ്യോഗസ്ഥർ എത്തുന്നത് മതിൽ ചാടി. കേരളത്തിൽ ഗുരുതരമായ ക്രമസമാധാന പ്രശ്നമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമങ്ങള്‍ പാലിക്കാതെയാണ് നടപടികള്‍ തുടരുന്നത്. റെയിൽവേ മന്ത്രാലയം പദ്ധതി അന്തിമമായി അംഗീകരിച്ചിട്ടില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.