ഇടുക്കി: ജനവാസമേഖലയിൽ കാട്ടാന ശല്യം പതിവാകുന്ന സാഹചര്യത്തിൽ വയനാട്ടിൽ നിന്നുള്ള ആർആർടി സംഘം ഇന്ന് ഇടുക്കിയിലെത്തും. ശല്യമുണ്ടാക്കുന്ന ആനയെ മയക്കുവെടി വയ്ക്കുന്നത് ഉൾപ്പെടെ ആർആർടി സംഘത്തിൻ്റെ പരിഗണനയിലുണ്ട്. ആർആർടി സംഘം ശാന്തൻപാറ,ചിന്നക്കനാൽ പഞ്ചായത്തുകളിൽ അക്രമകാരികളായ ആനകളെ നിരീക്ഷിക്കും. ആനകൾ ജനജീവിതം ദുസഹമാക്കുകയും, വീടുകളും കടകളും തകർക്കുകയും ചെയ്തതോടെയാണ് ആർആർടി സംഘം ഇവിടെ എത്തുന്നത്.
