പത്തനംതിട്ട:നിലക്കലിൽ 2000 വാഹനങ്ങൾക്കു കൂടി പുതിയ പാർക്കിംഗ് ഒരുക്കി. ചെറിയ വാഹനങ്ങൾക്ക് പമ്പയിൽ പാർക്കിംഗ് ഒരുക്കും.
ശബരിമലയിൽ തിരക്ക് കൂടിയാൽ തീർത്ഥാടകരെ എരുമേലിയിൽ ഹൗസിംഗ് ബോർഡിന്റെ 6 ഏക്കർ വരുന്ന സ്ഥലം പാർക്കിങ്ങിനായി ഒരുക്കും. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം റോഡുകളുടെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിഞ്ഞു. കെ എസ് ടി പി ദേശീയപാത വിഭാഗത്തിന്റെ ഏതാനും ചില റോഡുകൾ മാത്രമേ അറ്റകുറ്റപ്പണികൾ തീർക്കുവാനുള്ളൂ. തീർത്ഥാടനത്തിനായി നട തുറക്കുന്നതിന് മുമ്പ് 40 ലക്ഷം അരവണ ടിന്നുകൾ വിതരണ യോഗ്യമാക്കിയിട്ടുണ്ട്.വൈദ്യുതി മുടങ്ങിയാൽ ബദൽ സംവിധാനം ഏർപ്പെടുത്തി. തീർത്ഥാടകർക്ക് വിശ്രമിക്കാൻ മരക്കൂട്ടം മുതൽ സന്നിധാനം വരെ ആയിരം സ്റ്റീൽ ബെഞ്ചുകളും 4000 പേർക്ക് ഇരിക്കാവുന്ന വിരിപ്പന്തലും സ്ഥാപിച്ചിട്ടുണ്ട്. പമ്പ മുതൽ സന്നിധാനം വരെ ഉള്ള റോപ്പ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വനം,റവന്യൂ മന്ത്രിമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുമെന്ന് അദ്ദേഹം പത്തനംതിട്ട പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.