ഓണനാളുകളിലെ: പൂജകൾക്കായി ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര തിരുനട നാളെ തുറക്കും. 31 ന് ആണ് ക്ഷേത്രനടഅടയ്ക്കുക.
28-ന്സന്നിധാനത്ത് മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിയുടെവക ഉത്രാടസദ്യ. തിരുവോണദിനമായ 29-ന് ദേവസ്വം ജീവനക്കാരുടെ വകയാണ് സദ്യ. കൂടാതെ അവിട്ടം, ചതയം എന്നീ ദിവസങ്ങളിലും ഭക്തർക്കായി ഓണസദ്യ ഒരുക്കിയിട്ടുണ്ട്.