ജപ്പാനെ മറികടന്ന് 2025-ൽ ഇന്ത്യ അഞ്ചിൽ നിന്ന് നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് ഐഎം എഫ്.
പുതിയ ലോകസാമ്പത്തിക വീക്ഷണ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
2025-26 സാമ്പത്തിക വർഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 4,18,701.7 കോടി ഡോളർ ആകുമെന്നാണ് കണക്കാക്കുന്നത്. ജപ്പാന്റേത് 4,18,543.1 കോടി ഡോളറായിരിക്കു മെന്നും അനുമാനിക്കുന്നു.
2025-ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.2 ശതമാനമായിരിക്കുമെന്നാണ് ഇതിൽ അനുമാനിക്കുന്നത്. ജനുവരിയിലെ റിപ്പോർട്ടിലിത് 6.5 ശതമാനം വരെയായിരുന്നു. അമേരിക്കയുടെ പകരച്ചുങ്കമുയർത്തുന്ന അനിശ്ചിതത്വമാണ് ഇന്ത്യയുടെ വളർച്ച അനുമാനം കുറയ്ക്കാൻ ഐഎംഎഫിനെ പ്രേ രിപ്പിച്ച ഘടകം. വരും വർഷങ്ങളിൽ ജർമനിയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്കു കടക്കുമെന്നും സൂചിപ്പിക്കുന്നുണ്ട്.