ജോലിക്കിടെ ഇലക്‌ട്രിക് ഷോക്കേറ്റ് കാർപെന്റർ തൊഴിലാളി മരിച്ചു. വർക്കല കാപ്പില്‍ പടിഞ്ഞാറ്റത്ത് വീട്ടില്‍ വിഷ്ണുവാണ് (35) മരിച്ചത്.
സുഹൃത്തിന്റെ വീട്ടില്‍ ഓണാഘോഷത്തിനോടനുബന്ധിച്ച് നടക്കുന്ന നിർമാണ ജോലികള്‍ പൂർത്തിയാക്കുന്നതിനായി രാത്രിയിലും കാർപെന്ററി പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയായിരുന്നു.
ഇന്നലെ രാത്രി 11.30-ഓടെയാണ് അപകടം സംഭവിച്ചത്. ജോലിക്കിടെ ഡ്രില്ലിംഗ് മെഷീനില്‍ നിന്നുണ്ടായ വൈദ്യുതി ഷോക്കേറ്റ് വിഷ്ണു കുഴഞ്ഞു വീണു. സഹപ്രവർത്തകർ ഉടൻ പരവൂർ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും തുടർന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയപ്പോള്‍ ജീവൻ നഷ്ടപ്പെട്ടിരുന്നു.
അയിരൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് പോലീസ് അറിയിച്ചു.