വെയിലത്ത് പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക. വാഹനം വെയിലത്ത് പാർക്ക് ചെയ്യുമ്പോൾ, വൈപ്പർ ബ്ലേഡിന്റെ റബ്ബർ കട്ടിയാകുന്നു, ഉപയോഗിക്കുമ്പോൾ, റബ്ബർ ചെറിയ കഷണങ്ങളായി പൊട്ടാൻ തുടങ്ങും. ഇത്തരം വൈപ്പറുകൾ ഉപയോഗിക്കുന്നത് വിൻഡ്‌ഷീൽഡിൽ പോറലുകൾ ഉണ്ടാക്കുക മാത്രമല്ല, അതിന്റെ കാര്യക്ഷമതയെയും ബാധിക്കും.
പൊടിയും അഴുക്കും നീക്കം ചെയ്യാൻ പലരും വിൻഡ്‌സ്‌ക്രീനിൽ വെള്ളം തളിക്കാതെ വൈപ്പറുകൾ ഉപയോഗിക്കുന്നു. ഇത് ഒഴിവാക്കണം. കാരണം അങ്ങനെ ചെയ്യുന്നത് ബ്ലേഡിന്റെ റബ്ബർ കേടാകാൻ ഇടയാക്കും. ഇങ്ങനെ ചെയ്യുന്നത് വിൻഡ്ഷീൽഡിൽ പോറലുകൾക്കും കാരണമാകും.
ഡിറ്റർജന്‍റുകൾ ഉപയോഗിക്കരുത്. ഡിറ്റർജന്റ് ഉപയോഗിച്ച് വിൻഡ്ഷീൽഡ് വൃത്തിയാക്കിയാൽ വൈപ്പറിന്റെ റബ്ബറിന് കേടുപാടുകൾ സംഭവിക്കാം. അതിനാൽ, കാർ ഷാംപൂ അല്ലെങ്കിൽ മൈൽഡ് ഡിറ്റർജന്റ് ഉപയോഗിച്ച് വൃത്തിയാക്കണം.