ദുബായില്‍ നിന്നു എമിറേറ്റ്സ് വിമാനത്തില്‍ രാവിലെ 8.30നാണ് അദ്ദേഹം കൊച്ചി വിമാനത്താവളത്തിലെത്തിയത്. യാക്കോബായ സഭാ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസും സഭാ ഭാരവാഹികളും ചേർന്ന് ബാവായെ സ്വീകരിച്ചു.
പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥ മൻ ബാവായുടെ കബറിടത്തില്‍ പ്രാർഥിച്ച ശേഷം അദ്ദേഹം പാത്രിയർക്കാ സെന്ററില്‍ വിശ്രമിക്കും. മലേക്കുരിശു ദയറയിലാണ് അദ്ദേഹത്തിന്റെ രാത്രി താമസം. ഞായറാഴ്ച രാവിലെ മലേക്കുരിശു ദയറയില്‍ കുർബാനയും അർപ്പിക്കും.
ഉച്ചയ്ക്ക് 3.30 ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററില്‍ യാക്കോബായ സഭാ എപ്പിസ്കോപ്പല്‍ സിനഡില്‍ പങ്കെടുക്കും. തുടർന്ന്,
സന്ധ്യാ പ്രാർഥനയിലും പങ്കെടുക്കും. ഡിസംബർ 9നു രാവിലെ 8നു പുത്തൻകുരിശ് പാത്രിയർക്കാ കത്തീഡ്രലില്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 40-ാം ഓർമ ദിനത്തോടനുബന്ധിച്ചു നടക്കുന്ന കുർബാനയില്‍ മുഖ്യ കാർമികത്വം വഹിക്കും. തുടർന്നു നടക്കുന്ന അനുസ്മരണ സമ്മേളനത്തിലും നേർച്ച സദ്യയിലും പങ്കെടുത്തതിന് ശേഷം 10 നു മഞ്ഞനിക്കരയിലേക്കു പോകും. 17 നു രാവിലെ കൊച്ചിവിമാനത്താവളത്തില്‍ നിന്നാണ് മടക്കം.











































































