ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ ഒന്നാം ഓർമ്മ പെരുനാളിനോട്ട് അനുബന്ധിച്ച് നവംബർ 1 -ാം തിയതി ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടത്തപ്പെടുന്ന വിശുദ്ധ അമ്പത്തിയൊന്നിന്മേൽ കുർബ്ബാനയ്ക്ക് കൊടിയേറി.
കത്തീഡ്രൽ സഹവികാരിയും വിശുദ്ധ 51 മേൽ കുർബാനയുടെ കോർഡിനേറ്ററുമായ റവ.ജെ.മാത്യു മണവത്ത് കോർഎപ്പിസ്കോപ്പ പാത്രിയർക്ക് പതാക ഉയർത്തി .ട്രസ്റ്റിമാരായ സുരേഷ് കെ എബ്രഹാം കണിയാംപറമ്പിൽ , ബെന്നി റ്റി ചെറിയാൻ താഴത്തേടത്ത്, ജോർജ് സഖറിയ ചെമ്പോല,സെക്രട്ടറി പി എ ചെറിയാൻ പുത്തൻപുരക്കൽ ,മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ , ഇടവക അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു .













































































