കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കോട്ടയം റീജിയണൽ സെന്റർ, കോട്ടയം പബ്ലിക് ലൈബ്രറിയിൽ പ്രവർത്തനം ആരംഭിച്ചു. പബ്ലിക് ലൈബ്രറി പ്രസിഡന്റ് ശ്രീ എബ്രഹാം ഇട്ടി ചെറിയ ഉദ്ഘാടനം ചെയ്തു. ശ്രീ വി. ബി ബിനു, പബ്ലിക് ലൈബ്രറി സെക്രട്ടറി ശ്രീ വിജയകുമാർ, സിനിമ പ്രവർത്തകർ, ഫിലിം സൊസൈറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു,തുടർന്ന് "നന്മപകൾ നേരത്തെ മയക്കം" എന്ന സിനിമ പ്രദർശനവും ഉണ്ടായിരുന്നു.
ഇനി മുതൽ എല്ലാ ശനിയാഴ്ചകളിലും ദേശീയ, അന്തർദേശീയ സിനിമകളുടെ പ്രദർശനം വൈകിട്ട് 5.30ന് ഇവിടെയുള്ള എ സി മിനിഹാളിൽ ഉണ്ടായിരിക്കുന്നതാണ്. സ്കൂളുകൾ, കോളേജുകൾ, വായനശാലകൾ തുടങ്ങിയ@@@ പൊതു ഇടങ്ങളിൽ മികച്ച സിനിമകൾ സൗജന്യ നിരക്കിൽ പ്രദർശിപ്പിക്കുന്നതാണ്. ആവശ്യമുള്ളവർ ബന്ധപ്പെടുക. അക്കാദമിയുടെ സിനിമ മാസികയായ "ചലച്ചിത്ര സമീക്ഷ "യിൽ വരിക്കാരാകുന്നതിനും അവസരം ഉണ്ട്. ഷാജി എ ടി, റീജിയണൽ കോ -ഓർഡിനേറ്റർ Mob :9497087435.കോട്ടയം പബ്ലിക് ലൈബ്രറി ഗ്രൗണ്ട് ഫ്ലോറിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. രാവിലെ 10മണിമുതൽ തുറന്നു പ്രവർത്തിക്കുന്നതാണ്.













































































