കോട്ടയം: സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം അപകടത്തിൽപ്പെട്ടു. കോട്ടയത്ത് നിന്ന് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. നഞ്ചൻകോടിന് സമീപമാണ് അപകടം ഉണ്ടായത്.
ബസ് ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. 5 യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. ഇവരിൽ രണ്ടു പേർ സ്ത്രീകളാണ്. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. 37 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്രക്കാരായി ഉണ്ടായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് നിഗമനം.
ബത്തേരി ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ജോഷി ജോൺ ഉൾപ്പെടെ സംഭവസ്ഥലത്തേക്ക് തിരിച്ചു.