സ്വന്തം വീടിന്റെ മുകളിലത്തെ നിലയില്‍ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി വീണ് ഗൃഹനാഥൻ മരിച്ചു. പരിയാരം നരീക്കാംവള്ളി അറത്തില്‍ ഭദ്രപുരം ക്ഷേത്രത്തിന് സമീപത്തെ വിമുക്തഭടൻ പി. ബാലകൃഷ്ണനാണ് (68) മരണമടഞ്ഞത്. രാവിലെ ഏഴ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്.
ടാങ്ക് കഴുകുന്നതിനിടെ നനഞ്ഞ പ്രതലത്തില്‍ കാല്‍ തെന്നി നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
വി.എം. ലളിതയാണ് ഭാര്യ. മക്കള്‍: ബല്‍രാജ് (കാനഡ), ബിന്ധ്യ (ഹൈദരാബാദ്).













































































