വീട്ടിൽ കയറി ആണ് അൻവറിനെ അറസ്റ്റ് ചെയ്തത്. പിണറായി വിരുദ്ധമുദ്രാവാക്യം വിളിയുമായി പ്രവർത്തകർ.
അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു എന്നും ഭരണകൂട ഭീകരതയെന്ന് അൻവർ പറഞ്ഞു.
കരുളായി വനത്തില്‍ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നിലമ്പൂർ ഡി.എഫ്.ഒ ഓഫിസ് അടിച്ചു തകർത്തതിന് ആണ് പി.വി.അൻവർ എം.എൽ എക്ക് എതിരെ കേസ്.
എം.എല്‍.എ അടക്കം 11 പേർക്കെതിരെയാണ് കേസെടുത്തത്.
മാധ്യമപ്രവർത്തകരോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി അറിയിക്കുകയായിരുന്നു.
മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കിയ പോലീസ് അൻവറിനെ വീടിന് പുറത്തേക്ക് കൊണ്ടുപോയി.
അൻവറിന്റെ ഒതായിയിലെ വീട്ടിന് പുറത്ത് വൻ സന്നാഹമൊരുക്കിയ ശേഷമാണ് പോലീസ് കസ്റ്റിഡിയിൽ എടുത്തത്. പിന്നാലെ അൻവറിന് പിന്തുണയുമായി അനുയായികളും ഡി.എം.കെ. പ്രവർത്തകരും തടിച്ചുകൂടി. അൻവറിനെ പോലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ പ്രതിഷേധിച്ചു.