ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 36,946 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.35 ശതമാനമായി കുറഞ്ഞു.
വിവിധ സംസ്ഥാനങ്ങിളിലായി 4.13 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 3.16 കോടി പേര്‍ക്കാണ് കോവിഡ് പിടിപെട്ടത്. കേരളത്തില്‍ തന്നെയാണ് രാജ്യത്തെ പ്രതിദിന കേസുകളില്‍ പകുതിയും. ഇന്നലെ 20,728 പേര്‍ക്കാണ് രോഗം ബാധിച്ചത്.
422 മരണമാണ് കോവിഡ് മൂലം ഇന്നലെ സംഭവിച്ചത്. ഇതോടെ ആകെ മരണ നിരക്ക് 4.24 ലക്ഷമായി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ മാത്രമാണ് കോവിഡ് മരണങ്ങള് നൂറിലധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 157 മരണങ്ങള് സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ചു.
അതേസമയം വാക്സിനേഷന് നടപടികളുടെ വേഗത കുറഞ്ഞു. ഇന്നലെ 17 ലക്ഷം ഡോസുകള്‍ മാത്രമാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തത്. ആകെ നല്കിയ വാക്സിന്റെ എണ്ണം 47 കോടി കവിഞ്ഞതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.