ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോട്ടയം ടൗൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 23 ന് കോട്ടയം പി.ഡബ്യു.ഡി റസ്റ്റ് ഹൗസിൽ ഏകദിന വർക് ഷോപ്പ് സംഘടിപ്പിക്കും. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വൈവിധ്യമാർന്ന സോഫ്റ്റ് വെയറുകളുടെ പരിചയപ്പെടുത്തൽ, മാർക്കറ്റിംഗ് മേഖലയിൽ എഐ തരംഗമായ ഗ്രാഫിക് ഡിസൈനിങ്, പ്രൊഫഷണൽ വീഡിയോ എഡിറ്റിംഗ് , സോഫ്റ്റ്‌വെയർ ബണ്ടിൽ തുടങ്ങിയവയെ കുറിച്ചുള്ള പരിശീലനം, കൂടാതെ ലൈവ് മോഡലിംഗ് ഫോട്ടോഗ്രാഫി . സോണി , കാനോൻ എന്നി കമ്പനികളുടെ വൈവിധ്യമാർന്ന ക്യാമറകൾ,ലെൻസുകൾ എന്നിവ പരിചയപ്പെടുത്തും