മുതിർന്ന സി പി എം നേതാവ് ജി സുധാകരനെ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി സന്ദർശിച്ചു.
ജി സുധാകരന്റെ വീട്ടിലെത്തിയായിരുന്നു സന്ദർശനം.
വീടിന് ഒരു കിലോമീറ്റർ പരിധിയിൽ നടന്ന സി പി എം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽ ജി സുധാകരനെ പങ്കെടുപ്പിക്കാതിരുന്നത് ചർച്ചയായിരുന്നു.
ഇതിന് പിന്നാലെയാണ് കെ സി വേണുഗോപാലിന്റെ സന്ദർശനം.
സൗഹൃദ സന്ദർശനം മാത്രമാണെന്നായിരുന്നു കെ സി വേണുഗോപാലന്റെ പ്രതികരണം.