ദ്രാവിഡ മുന്നേറ്റ ചാരിറ്റബിൾ സൊസൈറ്റി
രജി. IDK/TC/97/2024
സുഹൃത്തുക്കളെ
സാമൂഹ്യ പരിഷ്കർത്താവും കേരള നവോത്ഥാന മണ്ഡലത്തിലെ വിപ്ലവ സൂര്യനും അടിസ്ഥാന വർഗ്ഗത്തിന്റെ വിമോചകനും ആയ മഹാത്മ അയ്യങ്കാളിയുടെ 162മത് ജന്മ ജയന്തി ആഘോഷവും സൊസൈറ്റിയുടെ 1-ാം മത് ജന്മദിനവും വിപുലമായ പരിപാടികളോടെ 2025 ആഗസ്റ്റ് 28 വ്യാഴം ഉച്ചകഴിഞ്ഞ് 2 മണിക്ക് അയർക്കുന്നത്ത് വച്ച് നടത്തപ്പെടുന്നു. ജന്മജയന്തി ഘോഷയാത്ര, ജന്മ ജയന്തി സമ്മേളനം, വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കൽ, കുട്ടികളുടെ വിവിധ കലാപരിപാടികൾ 3 മണിക്ക് അയർക്കുന്നം പയ്യാനി മണ്ഡപത്തിൽ DMS സംസ്ഥാന പ്രസിഡന്റ് ശ്രീ. മനോജ് ആന്റണിയുടെ അധ്യക്ഷതയിൽ ചേരുന്ന ജന്മ ജയന്തി സമ്മേളനം ശ്രീ. ഉമ്മൻ ചാണ്ടി മല ഉദ്ഘാടനം ചെയ്യുന്നതാണ്.
കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തും. അയർക്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീന ബിജു മുഖ്യ പ്രഭാഷണം നടത്തും. ആഗസ്റ്റ് 28 രാവിലെ യൂണിറ്റുകളിൽ പതാക ഉയർത്തൽ, പുഷ്പാർച്ചന, മധുര പലഹാര വിതരണം എന്നിവ നടത്തപ്പെടുന്നു. പരിപാടികളിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു.
എന്ന് സംസ്ഥാന കമ്മറ്റിക്കുവേണ്ടി
പ്രസിഡന്റ്
മനോജ് ആന്റണി
ജന. സെക്രട്ടറി
കെ. എൻ. മോഹനൻ
ട്രെഷറർ
സി. ഒ. ബൈജു
സ്വാഗതസംഘം കമ്മറ്റിക്കുവേണ്ടി
ജന. കൺവീനർ
പി. പി. ജോസഫ്
(സംസ്ഥാന വൈസ് പ്രസിഡന്റ് )
സംസ്ഥാന ജോ. സെക്രെട്ടറി
രമണി ശശികുമാർ
കൺവീനേഴ്‌സ്
ജോമോൻ നാല്പതുപറ
സി. കെ. ബിന്ദു
അംബിക ശശി
കെ. ഡി. ദാസ്