കൊണ്ടോട്ടി കിഴിശ്ശേരി ചെങ്ങിണീരി കളത്തിങ്കൽ പുത്തലൻ അലി അസ്കറിനെയാണ് (49) കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെ യ്തത്. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് ഏറെ ശ്രമകരമായാണ് പ്രതിയെ അന്വേഷണസംഘം പിടികൂടിയത്. ഇയാളെ മലപ്പുറം കോടതി റിമാൻഡ് ചെയ്തു. നേരത്തെ കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ വിചാരണ നേരിടുന്നയാളാണ് അലി അസ്കർ.
ഇക്കഴിഞ്ഞ 20ന് വൈകുന്നേരം കിഴിശ്ശേരിയിൽ നിന്ന് ബസിൽ കയറിയ കുട്ടിക്ക് നേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. കുട്ടി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കൊണ്ടോട്ടി പോലീസ് കേസെടുത്തത്.