ഐഐടി പ്രൊഫ. കെ ജെ റാവു വിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിക്കുക. നിർമാണത്തിൽ ദേശീയപാത അതോറിറ്റിക്ക് സംഭവിച്ച ഗുരുതര വീഴ്ച്ചക്ക് പിന്നാലെ എൻ എച് എ ഐ സൈറ്റ് എൻജിനീയറെ പിരിച്ചുവിട്ടു. കാസർഗോഡ് മുതൽ തൃശ്ശൂർ വരെയുള്ള ദേശീയപാതയിൽ സംഭവിച്ച വിള്ളൽ പരിശോധിക്കുന്ന വിദഗ്ധ സമിതി നാളെ കേരളത്തിൽ എത്തും. ഐ ഐ ടി പ്രൊഫ. കെ ജെ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിക്കുക. ഒരു കിലോമീറ്റർ മീറ്റർ പരിധിയിൽ തകർന്ന മലപ്പുറം ജില്ലയിലെ കൂരിയാടിൽ സംഘം പ്രത്യേക പരിശോധന നടത്തും.