ആറളം ഫാമിൽ കള്ളുചെത്തുന്നതിനിടെ മിന്നലേറ്റ് തൊഴിലാളി മരിച്ചു . പന്ത്രണ്ടാം ബ്ലോക്കിൽ താമസിക്കുന്ന 54 വയസ്സുകാരനായ രാജീവനാണ് മരണപ്പെട്ടത്. ഫാമിലെ ഒന്നാം ബ്ലോക്കിൽ കള്ള് ചെത്തികൊണ്ടിരിക്കുമ്പോഴാണ് രാജീവന് മിന്നലേറ്റത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .