കോട്ടയത്ത് കുട്ടികളുടെ ലൈബ്രറിക്ക് സമീപം ആഡംബര കാർ നിയന്ത്രണം വിട്ട് പച്ചക്കറി കടയിലേക്ക് ഇടിച്ചു കയറി.
അപകടം നടന്ന സമയം കടയിൽ സാധനം വാങ്ങുവാൻ ആളില്ലാതിരുന്നതു മൂലം വൻ ദുരന്തം ഒഴിവായി.
ഇന്നുയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.
തെക്കുംഗോപുരത്തു നിന്നും കുട്ടികളുടെ ലൈബ്രറി ജംഗ്ഷനിലേക്ക് വരുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം റോഡ് അരികിലുള്ള പച്ചക്കറി കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല