നാഗ്പുര്‍: ഭാര്യ മറ്റൊരാളുടെയൊപ്പം ഒളിച്ചോടിയതില്‍ മനഃനൊന്ത് കുഞ്ഞുങ്ങളെ തൂക്കിക്കൊന്നു ചിത്രമെടുത്ത് ഭാര്യയ്ക്കു വാട്സ്ആപ്പില്‍ അയച്ചുകൊടുത്തശേഷം കോളജ് അധ്യാപകന് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്ത ബല്ലാര്പൂരിലാണു സംഭവം.ഐടിഐ അധ്യാപകനായ റിഷികാന്ത് സി. കുഡുപ്പള്ളിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.
റിഷികാന്തിന്റെ ഭാര്യ പ്രഗതിക്ക് പ്രദേശത്തെ ഒരു ഡ്രൈവറുമായി അടുപ്പമുണ്ടായിരുന്നു. കുറച്ചുദിവസം മുമ്പ് പ്രഗതി ഇയാള്‍ക്കൊപ്പം ഒളിച്ചോടി. ആറു വയസ്, ഒന്നര വയസ് എന്നിങ്ങനെ പ്രായമുള്ള കുട്ടികളെ ഉപേക്ഷിച്ചായിരുന്നു ഒളിച്ചോടല്‍. ഇതില്‍ മനംനൊന്താണ് റിഷികാന്ത് കടുംകൈ ചെയ്തതെന്നു പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു.