കോട്ടയം: കോട്ടയം നഗരത്തിൽ പോസ്റ്റ് ഓഫീസ് റോഡ്, ടിബി റോഡ്, ശാസ്ത്രി റോഡ് എന്നിവ എംസി റോഡിൽ സംഗമിക്കുന്ന ശീമാട്ടി റൗണ്ടാന ജംഗ്ഷനിൽനിർമ്മാണംനിർത്തിവച്ചിരിക്കുന്ന ആകാശപാതയുടെ നിലവിലുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ബലം പരിശോധിക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശം.
ഗതാഗതക്കുരുക്കിന് ഇടവരുത്താതെ നാലു ദിവസം രാത്രി സമയത്ത് നിലവിലെ നിമ്മാണങ്ങളുടെ ഉറപ്പ് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഐഐടി വിദഗ്ദരെ ചുമതലപ്പെടുത്തി.ഇതിന്റെഅടിസ്ഥാനത്തിൽ ഈ മാസം 19, 20, 21, 22 തീയതികളിൽ രാത്രി പത്തിന് ശേഷം പരിശോധന നടത്തും. പാലക്കാട് ഐഐടിയിൽ നിന്നുള്ള സംഘമാവും പരിശോധന നടത്തുക. കമ്പികൾക്ക് ബലക്ഷയമുണ്ടെങ്കിൽ പൊളിച്ചു കളയണമെന്നും, ഇല്ലെങ്കിൽ പണി പൂർത്തീകരിക്കണമെന്ന നിർദ്ദേശവും കോടതി നൽകിയിട്ടുണ്ട്.