കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട് കോട്ടയം സിഎംഎസ് കോളേജിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തെ ശക്തമായി അപലപിച്ച് ശക്തമായി അപലപിക്കുന്നതായി ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ. ഇലക്ഷൻ നടപടികൾക്ക് മാനേജ്മെൻ്റ് എതിരല്ല. എന്നാൽ ക്യാമ്പസിനുള്ളിൽ രാഷ്ട്രീയ പ്രവർത്തനം ഹൈക്കോടതി നിരോധിച്ചതിനാൽ അനുവദിക്കാനാവില്ല. ഇലക്ഷൻ നടപടികളിൽ മാനേജ്മെൻ്റും സ്റ്റാഫ് പ്രതിനിധികളും രാഷ്ട്രീയമായി ഇടപെടുന്നില്ല.വൈദീകരെ വരെ കയ്യേറ്റം ചെയ്യുന്ന സാഹചര്യമുണ്ടായി.
പുറത്തുനിന്നുള്ളവർ ക്യാമ്പസിനുള്ളിൽ കയറി പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. നേതാക്കളും എസ് പി അടക്കമുള്ളവരും പ്രശ്നപരിഹാരത്തിന് എത്തിയത് അഭിനന്ദാർഹമാണ്. സമാധാനപരമായി കോളേജിൽ അധ്യയനം നടക്കണം എന്നാണ് മാനേജ്മെൻ്റിൻ്റെ ആഗ്രഹവും ആവശ്യവുമെന്ന് കോളേജ് ലോക്കൽ മാനേജർ കൂടിയായ ബിഷപ്പ് പറഞ്ഞു.