പത്തനംതിട്ട: നടൻ ഉല്ലാസ് പന്തളത്തിൻ്റെ ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പൂഴിക്കാട് സ്വദേശിനിയായ നിഷ(38) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീടിൻറെ ഒന്നാം നിലയിലാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും പ്രശസ്തനാണ് ഉല്ലാസ് പന്തളം. ഉല്ലാസ് സംഭവസമയം വീട്ടിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പോലീസിനെ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് പോലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഒന്നാം നിലയിൽ ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും മക്കളും വീടിൻറെ മുകളിലത്തെ നിലയിലാണ് ഉറങ്ങാൻ കിടന്നിരുന്നതെന്ന് പോലീസ് പറയുന്നു. ഈയിടെയാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടിൽ താമസം ആക്കിയത്.
