ജമ്മുവിലെ സിദ്രയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. വാഹന പരിശോധനയ്ക്കിടെ ട്രക്കിൽ ഒളിച്ചിരുന്ന ഭീകരർ വെടി ഉതിർക്കുകയായിരുന്നു. ഇതിനു മറുപടിയായി സുരക്ഷാസേനയും തിരിച്ചടിച്ചു. ഏറ്റുമുട്ടലിന് പിന്നാലെ പ്രദേശം വളഞ്ഞ സേന ഹൈവേയിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഒളിവിൽ പോയ ഡ്രൈവർക്കായി തിരച്ചിൽ നടത്തുകയാണെന്ന് ജമ്മു കാശ്മീർ പോലീസ് അറിയിച്ചു.