വൈദ്യുതി തൂണുകളിൽ പരസ്യം പതിക്കുന്നവർക്കെതിരെ നിയമനടപടിയുമായി കെഎസ്ഇബി. വൈദ്യുതി തൂണുകളിൽ പരസ്യം പതിക്കുകയോ എഴുതുകയോ ചെയ്താൽ ക്രിമിനൽ കേസെന്നു കെഎസ്ഇബി അറിയിച്ചു. കൂടാതെ തൂണുകളിൽ കൊടിതോരണങ്ങളും ഫ്ലക്സ് ബോർഡുകളും കെട്ടുന്നത് അറ്റകുറ്റപ്പണിക്ക് എത്തുന്ന ജീവനക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. പൊതുമുതൽ നശിപ്പിക്കൽ വകുപ്പ് ചുമത്തിയാണ് ഇവർക്കെതിരെ കേസെടുക്കുക. വൈദ്യുതി അപകടങ്ങൾ ഉടനടി പൊതുജനങ്ങൾക്ക് അറിയിക്കാനായി വൈദ്യുതി പോസ്റ്റുകളിൽ മഞ്ഞ പെയിൻറ് അടിച്ച് എഴുതുന്ന നമ്പർ രേഖപ്പെടുത്തിയ ഭാഗത്താണ് പലരും പരസ്യം പതിക്കുന്നത്. കേസിന് പുറമേ ഇവരിൽനിന്ന് പിഴയും ഈടാക്കും.















































































