സിപിഎമ്മുകാർ നോക്കിയാൽ മാത്രമേ കസേരയിൽ ആളുകളെ കാണുകയുള്ളൂ, അയ്യപ്പഭക്തർ നോക്കിയാൽ കാണില്ല എന്നും ശശികല പറഞ്ഞു. പിണറായി ഭക്തനായി എന്ന വെള്ളാപ്പള്ളിയുടെ പരാമർശത്തിൽ ഭക്തനായാൽ നല്ലതാണ്, ഭക്തനായി അഭിനയിച്ചാൽ അതിനുള്ള പണി അയ്യപ്പൻ കൊടുത്തുകൊള്ളൂം എന്ന് പറഞ്ഞ ശശികല പന്തളത്തെ ശബരിമല സംരക്ഷണ സംഗമത്തിൽ മികച്ച പങ്കാളിത്തം പ്രതീക്ഷിക്കുന്നു എന്നും പ്രതികരിച്ചു. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകൾ നടത്തുന്ന ശബരിമല സംരക്ഷണ സംഗമം ഇന്നാണ് പന്തളത്ത് നടക്കുന്നത്.