കോട്ടയം മെഡിക്കൽ കോളേജികെട്ടിടം ഇടിഞ്ഞു വീണ് രോഗിയുടെ അമ്മ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യുഡിഎഫ്.
സംഭവം കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചു.
അപകടം നടന്ന രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്.
2 മന്ത്രിമാർ സ്ഥലത്ത് എത്തി സംഭത്തെ നിസാരവൽക്കരിച്ചതാണ് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്.
മരണമടഞ്ഞ ബിന്ദുവിനെ കാണാനില്ലായെന്ന് ബന്ധുക്കൾ പറഞ്ഞു എങ്കിലും ആദ്യം അധികൃതർ ചെവിക്കൊണ്ടില്ല.
ഉപയോഗിക്കാത്ത കെട്ടിടവും, ശുചിമുറിയും ആണ് എന്ന് പറഞ്ഞു ഇവരുടെ ആവശ്യത്തെ നിരാകരിച്ചു.
തുടർന്ന് ആവർത്തിച്ച് ബന്ധുക്കൾ ആവശ്യപ്പെടുകയും, ചാനലുകളിൽ വാർത്തയാവുകയും ചെയ്തതോടെയാണ് ജെസിബികൾ സ്ഥലത്ത് എത്തിച്ചത്. അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയിരുന്നേൽ ഒരു സാധു സ്ത്രീയുടെ ജീവൻ രക്ഷിക്കാനാവുമായിരുന്നു എന്നവർ പറഞ്ഞു.
നിലവിൽ ആ കെട്ടിടത്തിലുള്ള രോഗികളെ എല്ലാം ഡിസ്ചാർജ് ചെയ്യാനാണ് അധികൃതർ ശ്രമിക്കുന്നത്.അത് ഒരു കാരണവശാലും നമ്മതിക്കില്ല. രോഗികളെ ഡിസ്ചാർജ് ചെയ്താൽ മെഡിക്കൽ കോളേജിന് മുന്നിൽ സമരം ആരംഭിക്കുമെന്ന് അവർ പറഞ്ഞു.
എംഎൽഎമാരായ തിരുവഞ്ചൂർ രാധകൃഷ്ണൻ, ചാണ്ടി ഉമ്മൻ, മാണി സി കാപ്പൻ ,മോൻസ് ജോസഫ്, ഫ്രാൻസിസ് ജോർജ് എംപി, ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്, ഫിൽസൺ മാത്യൂസ്, ബിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ ആണ് യു ഡി എഫ് സംഘത്തിലുണ്ടായിരുന്നത്.