തിരുവനന്തപുരം: തൻ്റെ ദീർഘകാല സുഹൃത്തായിരുന്ന കുന്നുകുഴി സ്വദേശി ഷാജി (61)യെ അവസാനമായി കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. എകെജി സെൻ്ററിന് മുന്നിൽ വർഷങ്ങളായി തട്ടുകട നടത്തിവരികയായിരുന്നു ഷാജി. ഇന്ന് രാവിലെയോടെയായിരുന്നു ഷാജിയുടെ വിയോഗം. മരണവിവരം അറിഞ്ഞതിന് പിന്നാലെ ഷാജിയെ കാണാൻ മുഖ്യമന്ത്രി എത്തുകയായിരുന്നു. രണ്ടര പതിറ്റാണ്ട് കാലം ഷാജിയുമായി ആത്മബന്ധം പുലർത്തിയിരുന്നു മുഖ്യമന്ത്രി.

ഫേസ്ബുക്കിൽ ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിരുന്നു.
മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്
തിരുവനന്തപുരം കുന്നുകുഴിയിൽ എകെജി സെന്ററിനടുത്ത് തട്ടുകട നടത്തിയിരുന്ന ഷാജിയുടെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണ്. രണ്ടര പതിറ്റാണ്ടിലേറെയായി ഷാജിയെ അറിയാം. ചെറുപുഞ്ചിരിയോടെയാണ് അദ്ദേഹത്തെ എപ്പോഴും കണ്ടിട്ടുള്ളത്. പാർട്ടിയെ നെഞ്ചേറ്റിയ കുടുംബം കൂടിയാണ് അദ്ദേഹത്തിന്റേത്. ഇന്നു രാവിലെ ഷാജിയുടെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.
എകെജി സെന്ററിന് മുന്നില്‍ വർഷങ്ങളായി തട്ടുകട നടത്തിവരികയായിരുന്നു ഷാജി. എകെജി സെന്ററില്‍ എത്തുന്നവര്‍ക്കെല്ലാം സുപരിചിതനായിരുന്നു അദ്ദേഹം.