മുമ്പു നടന്ന ലേലം റദ്ദാക്കിയതിനെ തുടർന്നാണ് ഇന്ന് പുനർ ലേലം നടത്തിയത്.
ദുബൈയിൽ വെൽത്ത് ഐ ഗ്രൂപ്പ് ഉടമ അങ്ങാടിപ്പുറം സ്വദേശി കമല നഗർ വിഘ്നേഷ് വിജയകുമാറാണ് പുനർലേലത്തിൽ 43 ലക്ഷവും ജി എസ് ടി യും നൽകി വാഹനം സ്വന്തമാക്കിയത്.
ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചതാണ് ഥാറിൻ്റെ ലിമിറ്റഡ് എഡിഷൻ എസ് യു വി വാഹനം.
ആദ്യ ലേലത്തിൽ 15.10 ലക്ഷം രൂപയ്ക്കാണ് പ്രവാസി വ്യവസായി അമൽ മുഹമ്മദ് അലി ഈ വാഹനം പിടിച്ചത്.












































































