സഹോദരീഭർത്താവ് രതീഷ് ആണ് പിടിയിലായത്.
ചേർത്തല ചെങ്ങണ്ടയിലുള്ള ബന്ധുവീട്ടിലെത്തിയതായിരുന്നു രതീഷ്.
തുടർന്ന് ബന്ധുക്കൾ ചേർത്തല പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ചേർത്തല പോലീസ് എത്തി കസ്റ്റഡിയിലെടുത്ത രതീഷിനെ പട്ടണക്കാട് പോലീസിന് കൈമാറി.
കടക്കരപ്പള്ളി സ്വദേശിനി ഹരികൃഷ്ണയെ(25) രതീഷിൻ്റെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തെത്തുടർന്ന് ഇയാൾ ഒളിവിലായിരുന്നു.