ആർപ്പൂക്കര ചുണ്ടന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക്
ഫെബ്രുവരി 25 ഞായർ 5 പിഎം ന്
Dr പി ആർ കുമാർ നഗറിൽ (കരിപ്പൂത്തട്ട് സൂര്യകവലയിൽ ) ശുഭാരംഭം കുറിക്കുന്നു.
പൊതുസമ്മേളനം ഉദ്ഘാടനം ശ്രീ വി എൻ വാസവൻ ബഹുമാനപ്പെട്ട രജിസ്ട്രേഷൻ തുറമുഖ മന്ത്രി നിർവഹിക്കും.
ആർപ്പൂക്കര ചുണ്ടൻ നിർമ്മാണ ഷെയർ സ്വീകരണം
പൊതു സമ്മേളനം
മുൻ കാല വള്ളംകളി പ്രവർത്തകർക്ക് ആദരവ്
കലാസന്ധ്യ എന്നിവ ഇതിനോടൊപ്പം നടത്തപ്പെടുന്നു
തോമസ് ചാഴികാടൻ എം പി,
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്ത് മെമ്പർ റോസമ്മ സോണി, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ചു മനോജ്, ബ്ലോക്ക് മെമ്പർമാരായ അന്നമ്മ മാണി, എസി കണിച്ചേരി, രതീഷ് വാസു, ഷാജി മോൻ, സവിത ജോമോൻ,ത്രിതല പഞ്ചായത്ത് അംഗങ്ങൾ, DTPC സെക്രട്ടറി,കോട്ടയം ജില്ലയിലെ കളി വള്ള ഉടമകൾ,രാഷ്ട്രീയ മത,സാംസ്കാരിക
നേതാക്കന്മാർ, പൗര പ്രമുഖർ പങ്കെടുക്കുന്നു.
കോട്ടയം ജില്ലയിൽ നിന്ന് ആദ്യമായാണ് ജലോത്സവ പ്രേമികളുടെ കൂട്ടായ്മയിൽ നാട്ടുകാർ ചേർന്ന് ഒരു ചുണ്ടൻ വള്ളം നിർമ്മിക്കുന്നത്.
1 കോടി രൂപയാണ് ഇതിന്റെ നിർമ്മാണ ചിലവ് പ്രതീക്ഷിക്കുന്നത്. വള്ളം നിർമ്മാണത്തിനുള്ള ഓഹരി ഉടമകളെ കണ്ടെത്തി ആർപ്പൂക്കര ചുണ്ടൻ വള്ള നിർമ്മാണ സമിതിയാണ് ആർപ്പൂക്കര ചുണ്ടൻ നാടിനായി സമർപ്പിക്കുന്നതെന്ന് ചെയർമാൻ ഫിലിപ്പ് പി ജെ അറിയിച്ചു.