കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത മഴ. രണ്ടുദിവസമായി തുടരുന്ന മഴയില്‍ പുന്നപ്പുഴയില്‍ വലിയ കുത്തൊഴുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും നിലവില്‍ ജലനിരപ്പ് കുറയുന്നതായാണ് റിപ്പോര്‍ട്ട്. ബെയ്‌ലി പാലത്തിന് സമീപം വെള്ളം കയറിയതിനെ തുടര്‍ന്ന് ഏതാനും തൊഴിലാളികള്‍ കുടുങ്ങിയിരുന്നുവെങ്കിലും ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് അവര്‍ തിരികെയെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പുലര്‍ച്ചെയും കനത്ത മഴയാണ് മുണ്ടക്കൈ പോലുള്ള പ്രദേശങ്ങളില്‍ ലഭിച്ചിട്ടുള്ളത്. ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ . ഉണ്ടായിട്ടില്ലെന്ന് റവന്യൂ അധികൃതരും ജില്ലാഭരണകൂടവും സ്ഥിരീകരിച്ചു. മുണ്ടക്കൈയില്‍ നിലവില്‍ ജനവാസം ഇല്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.