തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപേ കിഴക്കമ്പലം പഞ്ചായത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്റി 20. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 21 വാർഡിലേയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ മൂന്നു ഡിവിഷനുകളിലേയും എറണാകുളം ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷനിലേയും 25 സ്ഥാനാർഥികളെയാണ് പ്രഖ്യപിച്ചത്.
90 ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കിയാണ് സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയതെന്ന് ട്വൻ്റി 20 പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബ് വ്യക്തമാക്കി. മാങ്ങയാണ് തെരഞ്ഞെടുപ്പ് ചിഹ്നം. മത്സരിക്കുന്ന മുഴുവൻ പഞ്ചായത്തുകളിലേയും ഒന്നാംഘട്ട പ്രചരണം പൂർത്തിയാക്കിയെന്നും സാബു പറഞ്ഞു.












































































