ഇടുക്കി: മാങ്കുളം വലിയ പാറകുട്ടിപ്പുഴയിൽ വീണ് മൂന്ന് കുട്ടികൾ മരിച്ചു. ഒൻപതാം ക്ലാസ് വിദ്യാർഥികളായ റീച്ചാർഡ്, ജോയൽ, അർജുൻ എന്നീ വിദ്യാർഥികളാണ് മരിച്ചത്. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിൽ നിന്നും വിനോദയാത്രക്കെത്തിയ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.വിനോദയാത്രക്കെത്തിയ സംഘത്തിലെ അഞ്ച് പേർ പാറകുട്ടിപ്പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി.
