ആർപ്പൂക്കര വള്ള സമിതിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ ആദ്യമായി ഒരു ചുണ്ടൻ വള്ളം വള്ളംകളി പ്രേമികളുടെ സഹകരണത്തോടെ നിർമ്മിക്കുന്നു..ആർപ്പൂക്കര ചുണ്ടൻ
ആർപ്പൂക്കര ചുണ്ടന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പൊതു സമ്മേളനവും ആദ്യ ഷെയർ ഉത്‌ഘാടനവും ആർപ്പൂക്കര സൂര്യകവലയിൽ വെച്ച് 25/2/24 തുറമുഖം സഹകരണ മന്ത്രി ശ്രീ വി എൻ വാസവൻ നിർവഹിക്കുകയുണ്ടായി.ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് മെമ്പർ അരുൺ ഫിലിപ്പാണ് ആർപ്പൂക്കര ചുണ്ടന്റെ ആദ്യ ഷെയർ നൽകിയത്.യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ചു മനോജ്, ജില്ലാ പഞ്ചായത്ത് അംഗം prof റോസമ്മ സോണി, ബ്ലോക്ക് മെമ്പർ അന്നമ്മ മാണി ഷാജിമോൻ കെ കെ എസി തോമസ് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ പങ്കെടുത്തു..സമിതി സെക്രട്ടറി അരുൺ മോഹൻ സ്വാഗതവും, ചെയർമാൻ ഫിലിപ്പ് പി ജെ നന്ദിയും രേഖപ്പെടുത്തി.സമിതി പ്രസിഡന്റ് റോയി മാത്യു അധ്യക്ഷനാരുന്നു.യോഗത്തിൽ മുതിർന്ന വള്ളംകളി പ്രവർത്തകരെ മന്ത്രി ആദരിച്ചു.
1 കോടി രൂപ ചിലവാണ് ചുണ്ടൻ നിർമ്മാണത്തിനായി സമിതി പ്രതീക്ഷിക്കുന്നതെന്ന് സമിതി ട്രഷറർ സാഗർ വി കെ അറിയിച്ചു













































































