കോട്ടയം : 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടയം ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 4 ലക്ഷം രൂപയും വകയിരുത്തി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്കന്ററി പാലിയേറ്റീവിന് വാങ്ങിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മംപ്രസിഡന്റ് അഡ്വക്കേറ്റ് പി.എമുഹമ്മദ് ഷമീർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് റോസമ്മ ആഗസ്തി, പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു, സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അയ്യൂബ് ഖാൻ, ബിനു മറ്റക്കര, സിനിമോൾ തടത്തിൽ, അംഗങ്ങളായ പ്രകാശ് പുളിക്കൽ, ജോണിക്കുട്ടി മഠത്തിനകം, വാർഡ് മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശിവകുമാർ, സദാനന്ദൻ , റോസമ്മ ജോൺ , സിനി ജിബു, സോഫി ജോസഫ്, അനീറ്റ മോൾ ആന്റണി, സെക്രട്ടറി സജീഷ് എസ് പണിക്കർ, ദിലീപ്, മെഡിക്കൽ ഓഫീസർ ഡോക്ടർ സീന,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ എസ് രാജു, ടി പ്രസാദ്, പി എ മനോജ്, നൗഷാദ് ഇല്ലിക്കൽ, ബെന്നി ചേറ്റുകുഴി, ബി ജയചന്ദ്രൻ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു











































































