പാലക്കാട് നെന്മാറയിൽ സിമൻ്റ് തൂൺ ദേഹത്ത് വീണ് ക്ഷീര കർഷകന് ദാരുണാന്ത്യം. മരുതുഞ്ചേരി മുഹ്സിൻ മൻസിലിൽ മീരാൻ സാഹിബ് (70) ആണ് മരിച്ചത്. പശുവിനെ കറക്കുന്നതിനായി തൊഴുത്തിലെത്തി മേൽക്കൂരയിലെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടാൻ ശ്രമിക്കവേയാണ് അടർന്നു നിന്ന സിമൻ്റ് തൂൺ ദേഹത്ത് വീണത്. ക്ഷീരോൽപാദക സംഘം മുൻ ജീവനക്കാരനാണ് മീരാൻ സാഹിബ്. കബറടക്കം ഇന്ന് 3.30 ന്.