കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഏഴു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റീസ് അമാനുള്ള അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്.
2006 മുതൽ 2011 വരെ ബാങ്കിൻ്റെ ഡയറക്‌ടർ ബോർഡ് അംഗങ്ങളായിരുന്ന എം. വി.ജസ്റ്റിൻ, എ.ആർ.പീതാംബരൻ, ടി.എം.പുഷ്‌പരാജൻ, പി.കെ.കുമാരൻ, കെ. കെ. കൃഷ്ണൻ, കെ.വി.ഷൺമുഖൻ, കെ.എ.നകുലൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് സുപ്രീംകോടതി തള്ളിയത്.
തങ്ങളുടെ കാലയളവിൽ നിക്ഷേപകർക്ക് യാതൊരു സാമ്പത്തിക നഷ്ടവും ഉ ണ്ടായിട്ടില്ല. നയപരമായ കാര്യങ്ങളിലൊന്നും ഇടപെട്ടിട്ടില്ലെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇവർക്കു കേസിൽ പങ്കുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.














































































