തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ കാസര്‍ക്കോട് വരെയുള്ള ഏഴു ജില്ലകളിലും പോളിംഗ് ആരംഭിച്ചു. പ്രശ്നബാധിത ബൂത്തുകളിലുള്‍പ്പെടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 7 മണിയോടെ നടപടികള്‍ തുടങ്ങിയത്.
തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് എന്നി ഏഴു ജില്ലകളിലായി 38994 സ്ഥാനാർത്ഥികൾ ആണ് ജനവിധി തേടുന്നത്. രാവിലെ 7 മണിമുതൽ വൈകിട്ട് ആറുമണിവരെയാണ് പോളിംഗ് നടക്കുക ആകെ 1.53 കോടിയിലധികം വോട്ടർമാരാണ് ഈ ജില്ലകളിൽ ഉള്ളത്.












































































