ഖത്തർ ലോകകപ്പ് ഫുട്ബോളിൽ ക്വാർട്ടർ പോരാട്ടങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ന് രാത്രി 8:30ന് നടക്കുന്ന ആദ്യ മത്സരത്തിൽ ബ്രസീൽ-ക്രൊയേഷ്യയെ നേരിടും. 12.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ അർജൻറീന-നെതർലൻഡ്സും ആയിട്ട് ഏറ്റുമുട്ടും. ബ്രസീലും അർജൻറീനയും സെമിഫൈനലിൽ നേർക്കുനേർ വരുമോ എന്ന് ഇന്ന് അറിയാം. ലോകകപ്പിൽ ഇതുവരെ 4 തവണയാണ് ബ്രസീലും അർജൻറീനയും ഏറ്റുമുട്ടിയിരിക്കുന്നത്. രണ്ടു തവണ ബ്രസീലും ഒരുതവണ അർജൻറീനയും വിജയിച്ചു. ഒരു മത്സരം സമനിലയായി.