നിയമസഭാ സമ്മേളനം സെപ്റ്റംബർ 15-ന് ആരംഭിക്കും. ഇതിനുള്ള നിയമസഭാ ശുപാർശ മന്ത്രിസഭായോഗം അംഗീകരിച്ച് ഗവർണർക്ക് കൈമാറും. നിയമസഭ ചേരുന്നതിനു 14 ദിവസം മുൻപ് ശുപാർശ ഗവർണർക്ക് കൈമാറണമെന്നാണ് ചട്ടം.
ഡിജിറ്റൽ സർവകലാശാലാ വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയുടെ ഘടന ഉൾപ്പെടെയുള്ള നിയമനിർമാണമാണ് ഇക്കുറി പരിഗണിക്കുന്നത്. ഒക്ടോബറിൽ തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാൻ സാധ്യതയുള്ളതിനാൽ അതിനനുസരിച്ചാകും സമ്മേളനം ക്രമപ്പെടുത്തുക.