കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി ഓഫീസിന്റെ പരിധിയിലുള്ള കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ വിവിധ പട്ടികവർഗ്ഗ സങ്കേതങ്ങളിൽ ചെണ്ട, വലംതല, താളം, കൊമ്പ്, കവർ, ചെണ്ടക്കോൽ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ/ സർക്കാർ ഏജൻസികൾ/വ്യക്തികളിൽ നിന്നു ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഒക്ടോബർ 13ന് വൈകിട്ടു മൂന്നിന് മുൻപായി കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസിൽ ലഭ്യമാക്കണം. അന്നേദിവസം ഉച്ചയ്ക്ക് ശേഷം 3.30ന് തുറക്കും. ഫോൺ -04828-202751.