കോട്ടയം: തനിക്കെതിരെയുള്ള വക്കീൽ നോട്ടീസിന് രണ്ടു ദിവസത്തിനുള്ളിൽ മറുപടി കിട്ടിയില്ലെങ്കിൽനിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് കെ.കെ. രമ എംഎൽഎ പറഞ്ഞു.
ആസൂത്രിതമായ ആക്രമണമാണ് തനിക്കെതിരെ നടന്നതെന്നും
നിയമ നടപടികളുമായി ഏതറ്റം വരെയും മുന്നോട്ടു പോകുമെന്നും അവർ കോട്ടയത്ത് പറഞ്ഞു.
സ്പീക്കർക്കും ഡിജിപിക്കും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. ദേശാഭിമാനിക്കും എം.വി. ഗോവിന്ദനുമെതിരെയാണ് പരാതി.
മുൻപ് കൊടുത്ത രണ്ട് പരാതികളിലും നടപടി ഉണ്ടായില്ല.
അതുകൊണ്ടാണ്.
മാനനഷ്ടക്കേസുമായി മുന്നോട്ട് പോകുന്നത്.എന്ത്സ്ത്രീപക്ഷമാണ്ഇവിടെയുള്ളതെന്നും,ഒരുഎംഎൽഎയുടെ സ്ഥിതി ഇതാണെങ്കിൽസാധാരണക്കാരുടെ സ്ഥിതി എന്താണെന്നും രമ ആരാഞ്ഞു.
ഒരു പോസ്റ്റർ ഒട്ടിച്ചാൽ കലാപാഹ്വാനത്തിന് സംസ്ഥാനത്ത് ഇന്ന് കേസ് എടുക്കും, ഭരണപക്ഷത്ത് ഉള്ളവർക്ക് മാത്രമാണ് നീതി എന്നതാണ് ഇവിടത്തെ സ്ഥിതി എന്നും അവർ ആരോപിച്ചു.