കുമരകം ചീപ്പുങ്കൽ കല്ലുതറ വീട്ടിൽ കൊച്ചുമോൾക്കാണു (50) കാലിൽ പരുക്കേറ്റത്. മെഡിസിൻ ബ്ലോക്കിലെ മൂന്നാം വാർഡിന്റെ വരാന്തയിൽ ഉറങ്ങുകയായിരുന്ന കൊച്ചുമോളുടെ കാലിലേക്ക് ഇന്നലെ പുലർച്ചെ 5നാണു പ്ലാസ്റ്ററിങ് വീണത്. ഉടൻ അത്യാഹിത വിഭാഗത്തിൽ ചികിത്സ നൽകി. പരുക്കു ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കൊച്ചുമോളുടെ അമ്മയെ മെഡിസിൻ ഐസിയുവിലും സഹോദരൻ്റെ കുട്ടിയെ നെഫ്രോളജി ഐസിയുവിലും പ്രവേശിപ്പിച്ചിരുന്നു. ഇരുവർക്കും കൂട്ടിരിപ്പിനായി എത്തിയതാണ് കൊച്ചുമോൾ