കൊല്ലം: യുഎസിലെ ഫിലാഡല്ഫിയായില് മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം, ആയൂര്‍ മലപ്പേരൂര്‍ സ്വദേശി അഴകത്ത് വീട്ടില്‍ ജൂഡ് ചാക്കോയാണ് (21) മരിച്ചതെന്നാണു നാട്ടിൽ വിവരം ലഭിച്ചത്.
ജോലി സ്ഥലത്തു നിന്ന് അപ്പാര്‍ട്ട്മെന്റിലേക്കു പോകുമ്പോള്‍, ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ടാണ് അജ്ഞാതനായ യുവാവ് നിറയൊഴിച്ചത്. സംസ്കാരം പിന്നീട് ഫിലാഡല്ഫിയായില് നടക്കും.
രണ്ടു പേർക്ക് വെടിയേറ്റുവെന്നാണ് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. വെടിയേറ്റ ജൂഡ് ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ മരിച്ചു.