കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ കൗണ്‍സില്‍ ചൊവ്വാഴ്ച യോഗം ചേരും. രാവിലെ 10.30-നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ബാക്കി നടപടികള്‍ യോഗത്തില്‍ തീരുമാനിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നേരത്തെ, ഫ്ലാറ്റുകള്‍ പൊളിക്കുക തന്നെ ചെയ്യുമെന്ന് മരട് നഗരസഭ ചെയര്‍പേഴ്സണ്‍ വ്യക്തമാക്കിയിരുന്നു. ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത് നഗരസഭയാണെന്നും അതിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കുമെന്നും ജില്ലാ കളക്ടര്‍ എസ്. സുഹാസും പറഞ്ഞിരുന്നു.