ഇന്ധന സെസിനെതിരെ യുഡിഎഫിൻ്റെ രാപ്പകൽ സമരം ഇന്ന് ആരംഭിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നിലും മറ്റ് ജില്ലകളിൽ കളക്ട്രേറ്റിനു മുന്നിലുമാണ് സമരം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിർവഹിക്കും. തിരുവനന്തപുരത്ത് യുഡിഎഫ് കൺവീനർ എം.എം ഹസൻ ഉദ്ഘാടനം ചെയ്യും.ഇന്ന് വൈകിട്ട് 3 മണിക്ക് ആരംഭിച്ച് നാളെ 10 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് സമരം ക്രമീകരിച്ചിരിക്കുന്നത്.
