സെൽവരാജിൻ്റെ 'ബൈസൺ' എന്ന ചിത്രത്തിൽ വേടന്റെ പാട്ട് ഉൾപ്പെടുത്തിയതാണ് വിവാദമായത്. നടൻ ധ്രുവ് വിക്രം നായകനാകുന്ന ചിത്രത്തിൽ 'റെക്ക റെക്ക' എന്ന ഗാനമാണ് വേടൻ പാടിയിരിക്കുന്നത്. സെൽവരാജും തമിഴ് റാപ്പർ അറിവും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. വേടനൊപ്പം അറിവും പാടിയിട്ടുണ്ട്. വേടനെതിരെ നിരവധി ലൈംഗിക പീഡന പരാതികൾ നിലവിലുള്ള സാഹചര്യത്തിൽ അദ്ദേഹവുമായി സംവിധായകൻ സഹകരിച്ചത് വേദനയുണ്ടാക്കുന്നുവെന്നായിരുന്നു വിമർശനം. ചൊവ്വാഴ്‌ചയാണ് റെക്ക റെക്ക ഗാനം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തിറക്കിയത്. ഒക്ടോബർ 17നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.